Monday, October 12, 2015


ചിത്രം മദനോല്‍സവം
സംഗീതം സലില്‍ ചൗധരി
ഗായകന്‍ യേശുദാസ്



സാഗരമേ ശന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്ര ദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്

സാഗരമേ ശന്തമാക നീ ...(സാഗരമേ...)

തളിര്‍തൊട്ടിലാരൊ പാടി
തരൂ ഒരു ജന്മം കൂടി
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണൂ ഏതോ കിളിനാദം കേണൂ

ചൈത്ര വിപഞ്ചിക മൂകമായി
എന്‍്റെ മൗനസമാധിയായി (സാഗരമേ)

വിഷുപ്പക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്ത േപാടി
നൂറുചൈത്ര സന്ധ്യാരാഗം

പൂത്തു കാവു നിന്നാത്മാവില്‍,
പൂത്തു കാവു നിന്നാത്മാവില്‍...( സാഗരമേ )

No comments:

Post a Comment