Monday, October 12, 2015

ആദിയുഷഃസന്ധ്യ

Film Pazhassi Raja
Music Ilayaraja
Lyrics O N V





ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ആദിയുഷസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ബോധനിലാപ്പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു
നാദഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)

ആരിവിടെ കൂരിരുളിന്‍ നടകള്‍ തീര്‍ത്തൂ
ആരിവിടെ തേന്‍ കടന്നല്‍ കൂടു തകര്‍ത്തൂ (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമല തന്‍ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)

ഏതു കൈകള്‍ അരണിക്കൊല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്‍്റെ അഗ്നിയുണര്‍ന്നൂ
സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളം പോലേ
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

No comments:

Post a Comment