Monday, October 12, 2015

കാതില്‍ തേന്‍മഴയായ്

Movie Thumboli kadappuram
Lyrics ONV
Music Salil Chowdhary

കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്


ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍ക്കൊമ്പിലേതോ കുയില്‍
കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും



തഴുകുന്ന നേരംപൊന്‍ ഇതളുകള്‍ കൂമ്പുന്ന
മലരിന്‍െറ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ
ഒരുനാടന്‍പാട്ടായിതാ
ഒരുനാടന്‍പ്രേമത്തിന്‍െറ നിലക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുന്നീ തീമണലില്‍

No comments:

Post a Comment