Monday, October 12, 2015

നാഥാ നീ വരും

ചിത്രം ചാമരം
സംഗീതം എം ജി രാധാകൃഷ്ണന്‍
ഗായിക ജാനകി

നാഥാ നീ വരും
കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു (നാഥാ നീ)
താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ....

(നാഥാ...)

നേരിയ മഞ്ഞിന്‍്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍ തുടുത്തു (നേരിയ)
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍
ചാമരം വീശി നില്‍പ്പൂ....

(നാഥാ...)

ഈയിളം കാറ്റിന്‍്റെ ഈറനണിയുമ്പോള്‍
എന്ത േമനം തുടിയ്ക്കാന്‍ (ഈയിളം)
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍, 
എന്തു പറഞ്ഞടുക്കാന്‍

No comments:

Post a Comment