Saturday, July 2, 2011

പവിഴംപോല്‍.....






ചിത്രം  നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
രചന  ഒ.എന്‍.വി
സംഗീതം  ജോണ്‍സണ്‍

പവിഴംപോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്‍മുകുളം പോല്‍
പുതുശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൌരഭമോ പകരുന്നൂ

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍മണികള്‍ കനമാര്‍ന്നതില്ലേ
മദകൂജനമാര്‍ന്നിണ പ്രാക്കളില്ലേ
പുലര്‍ വേലകളില്‍ വയലേലകളില്‍
കണികണ്ടുവരൂ കുളിര്‍ ചൂടിവരൂ

നിന്നനുരാഗമിതെന്‍ ശിരയില്‍
സുഖഗന്ധമെഴും മദിരാസവമായി
ഇളമാണിണനിന്‍ കുളിര്‍ മാറില്‍ സഖീ
തരളാര്‍ദ്രമിതാ തല ചായ്ക്കുകയായി
വരു സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍