Monday, October 12, 2015

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്

Movie Chamayam
Lyrics Kaithapram
Music Johnson




അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങക്കേടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ (അന്തി)


മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്)


കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാന്‍ ഓമനവണ്ടു മുരളൂലേ (കടല്‍)
അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ)

മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി)
താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടികള്‍
അക്കരെ മുത്തുകണക്കോരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചണ്ടെകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകത്തെിമികിട തിമൃതത്തെയ് (താരി)

ഞാനും കേട്ടേ - ഞാനും കണ്ടെ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്

No comments:

Post a Comment