Monday, October 12, 2015

വരുവാനില്ലാരു0

ചിത്രം മണിച്ചിത്രത്താഴ്
രചന മധു മുട്ടം
സംഗീതം എം ജി രാധാകൃഷ്ണന്‍
ഗായിക ചിത്ര




വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാ3451
വെറുതേ മോഹിക്കുമല്ളോ
എന്നും വെറുതേ മോഹിക്കുമല്ളോ


പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ളോ

വരുവാനില്ലാരുമീ വിജനമാമെന്‍ വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്‍ക്കാറുണ്ടല്ളോ

മിഴിപാകി നില്‍ക്കാറുണ്ടല്ളോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കാറുണ്ടല്ളോ

വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്‍്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ളോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കുമല്ളോ


നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെ3451 മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ളോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ളോ
കൊതിയോടെയോടിച്ചന്നെകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചന്‍്റൈ
വഴിയേ തിരിച്ചുപോകുന്നു
എന്‍്റെ വഴിയേ തിരിച്ചുപോകുന്നു

No comments:

Post a Comment