Monday, October 12, 2015


Movie Pakshe
Lyrics Jayakumar
Music Jhonson



മൂവന്തിയായി പകലില്‍ രാവിന്‍ വിരല്‍സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍
ഓരിതള്‍ നാളമായി നൊമ്പരം


രാവേറെയായി പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂംപിലികളാല്‍ കൂടൊന്നു കൂട്ടിയല്ളോ
ജന്‍മങ്ങളീവീണയില്‍മീട്ടുമീണം
മൂളുന്നു രാക്കാറ്റുകള്‍

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരുതാരം തേങ്ങുന്നുവോ
ഇന്നോര്‍മയില്‍ കിളിവാതിലുകള്‍ താനേ തുറന്നുവല്ളോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി
വീണ്ടും നിശാഗന്ധികള്‍

കാതില്‍ തേന്‍മഴയായ്

Movie Thumboli kadappuram
Lyrics ONV
Music Salil Chowdhary

കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്


ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍ക്കൊമ്പിലേതോ കുയില്‍
കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും



തഴുകുന്ന നേരംപൊന്‍ ഇതളുകള്‍ കൂമ്പുന്ന
മലരിന്‍െറ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ
ഒരുനാടന്‍പാട്ടായിതാ
ഒരുനാടന്‍പ്രേമത്തിന്‍െറ നിലക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുന്നീ തീമണലില്‍

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്

Movie Chamayam
Lyrics Kaithapram
Music Johnson




അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങക്കേടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ (അന്തി)


മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്)


കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാന്‍ ഓമനവണ്ടു മുരളൂലേ (കടല്‍)
അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ)

മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി)
താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടികള്‍
അക്കരെ മുത്തുകണക്കോരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചണ്ടെകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകത്തെിമികിട തിമൃതത്തെയ് (താരി)

ഞാനും കേട്ടേ - ഞാനും കണ്ടെ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്

ആദിയുഷഃസന്ധ്യ

Film Pazhassi Raja
Music Ilayaraja
Lyrics O N V





ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ആദിയുഷസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ബോധനിലാപ്പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു
നാദഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)

ആരിവിടെ കൂരിരുളിന്‍ നടകള്‍ തീര്‍ത്തൂ
ആരിവിടെ തേന്‍ കടന്നല്‍ കൂടു തകര്‍ത്തൂ (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമല തന്‍ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)

ഏതു കൈകള്‍ അരണിക്കൊല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്‍്റെ അഗ്നിയുണര്‍ന്നൂ
സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളം പോലേ
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

വരുവാനില്ലാരു0

ചിത്രം മണിച്ചിത്രത്താഴ്
രചന മധു മുട്ടം
സംഗീതം എം ജി രാധാകൃഷ്ണന്‍
ഗായിക ചിത്ര




വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാ3451
വെറുതേ മോഹിക്കുമല്ളോ
എന്നും വെറുതേ മോഹിക്കുമല്ളോ


പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ളോ

വരുവാനില്ലാരുമീ വിജനമാമെന്‍ വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്‍ക്കാറുണ്ടല്ളോ

മിഴിപാകി നില്‍ക്കാറുണ്ടല്ളോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കാറുണ്ടല്ളോ

വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്‍്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ളോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കുമല്ളോ


നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെ3451 മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ളോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ളോ
കൊതിയോടെയോടിച്ചന്നെകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചന്‍്റൈ
വഴിയേ തിരിച്ചുപോകുന്നു
എന്‍്റെ വഴിയേ തിരിച്ചുപോകുന്നു
ചിത്രം അച്ഛനും ബാപ്പയും
സംഗീതം ജി ദേവരാജന്‍
ഗായകന്‍ യേശുദാസ്



മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യന്‍)


ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)


സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങള്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)

ചിത്രം മദനോല്‍സവം
സംഗീതം സലില്‍ ചൗധരി
ഗായകന്‍ യേശുദാസ്



സാഗരമേ ശന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്ര ദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്

സാഗരമേ ശന്തമാക നീ ...(സാഗരമേ...)

തളിര്‍തൊട്ടിലാരൊ പാടി
തരൂ ഒരു ജന്മം കൂടി
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണൂ ഏതോ കിളിനാദം കേണൂ

ചൈത്ര വിപഞ്ചിക മൂകമായി
എന്‍്റെ മൗനസമാധിയായി (സാഗരമേ)

വിഷുപ്പക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്ത േപാടി
നൂറുചൈത്ര സന്ധ്യാരാഗം

പൂത്തു കാവു നിന്നാത്മാവില്‍,
പൂത്തു കാവു നിന്നാത്മാവില്‍...( സാഗരമേ )